ആൽഫ്രഡ് ഡ്രെയ്ഫസ്
ജൂതവംശജനായ ഒരു ഫ്രഞ്ചു സൈനികനായിരുന്നു ആൽഫ്രഡ് ഡ്രെയ്ഫസ്. 1895 ജനവരി 5ന് രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം വിട്ടയച്ചെങ്കിലും പത്തു വർഷങ്ങൾക്കു ശേഷം 1906 ജൂലൈ 12-ന് മാത്രമേ നിരപരാധിത്വം പൂർണമായും തെളിയിക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തുള്ളു. ജൂതൻ എന്ന ഒരൊറ്റ വസ്തുതയാണ് ഡ്രെയ്ഫസിനെ പ്രതിക്കൂട്ടിൽ എത്തിച്ചതെന്നും അഭിപ്രായമുണ്ട്. ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്., ,
Read article





